"പണം തരാമെന്ന് പിണറായി പറഞ്ഞു, പിന്നീട് പിന്മാറി'; വിമർശിച്ച് ഗഡ്കരി
Thursday, December 15, 2022 4:13 PM IST
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിലെ റോഡ് പണികൾക്കായി ഏറ്റെടുക്കേണ്ട ഭൂമിയുടെ 25 ശതമാനം വില തരാമെന്ന് പറഞ്ഞ ശേഷം പിണറായി അതിൽ നിന്ന് പിന്മാറിയെന്ന് ഗഡ്കരി ലോക്സഭയിൽ ആരോപിച്ചു.
കേരളത്തിൽ ഒരു കിലോമീറ്റർ റോഡ് പണിയാൻ 100 കോടി രൂപ ചിലവ് വരുമെന്ന് പറഞ്ഞ ഗഡ്കരി, റോഡ് നിർമാണത്തിനായി സംസ്ഥാനം കേന്ദ്രത്തിനോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതായി അറിയിച്ചു. നിർമാണ സാമഗ്രികളുടെ റോയൽറ്റി ഒഴിവാക്കിയും സർക്കാർ ഭൂമി സൗജന്യമായി നൽകിയും സംസ്ഥാന സർക്കാർ റോഡ് നിർമാണത്തിന് സഹായിക്കണമെന്ന് അദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ റോഡ് നിർമാണത്തെപ്പറ്റി ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെയാണ് ഗഡ്കരി ഈ പരാമർശങ്ങൾ നടത്തിയത്.