പോ​ർ​വോ​റിം: അ​ര​ങ്ങേ​റ്റ ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ സെ​ഞ്ചു​റി നേ​ടു​ന്ന അ​ച്ഛ​ൻ-മ​ക​ൻ സ​ഖ്യ​മെ​ന്ന റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി തെ​ൻ​ഡു​ൽ​ക്ക​ർ കു​ടും​ബം.

രാ​ജ​സ്ഥാ​നെ​തി​രാ​യ ത​ന്‍റെ ര​ഞ്ജി അ​ര​ങ്ങേ​റ്റ​ത്തി​ൽ അ​ർ​ജു​ൻ തെ​ൻ​ഡു​ൽ​ക്ക​ർ സെ​ഞ്ചു​റി തി​ക​ച്ച​തോ​ടെ​യാ​ണ് റി​ക്കാ​ർ​ഡു​ക​ളു‌​ടെ തോ​ഴ​നാ‌​യ മാ​സ്റ്റ​ർ ബ്ലാ​സ്റ്റ​റെ തേ​ടി വി​ര​മി​ച്ച ശേ​ഷ​വും ക്രി​ക്ക​റ്റ് നേ​ട്ട​മെ​ത്തി​യ​ത്.

രാ​ജ​സ്ഥാ​നെ​തി​രെ ഏ​ഴാം ന​മ്പ​ർ ബാ​റ്റ​റാ​യി ഇ​റ​ങ്ങി​യ 120 റ​ൺ​സ് നേ​ടിയ അ​ർ​ജു​ൻ, 34 വ​ർ​ഷം മു​മ്പ് സ​ച്ചി​ൻ സ്വ​ന്ത​മാ​ക്കി​യ അ​ര​ങ്ങേ​റ്റ ര​ഞ്ജി മ​ത്സ​ര​ത്തി​ലെ ശ​ത​കം എ​ന്ന നേ​ട്ടം ആ​വ​ർ​ത്തി​ച്ചു. മും​ബൈ താ​ര​മാ​യ സ​ച്ചി​ന്, 1988-ൽ ​ഗു​ജ​റാ​ത്തി​നെ​തി​രെ ക​ന്നി ര​ഞ്ജി ശ​ത​കം നേ​ടു​മ്പോ​ൾ 15 വ​യ​സ് മാ​ത്ര​മാ​യി​രു​ന്നു പ്രാ​യം.

പ്ര​തി​ഭ​ക​ളു​ടെ ബാ​ഹു​ല്യം നി​മി​ത്തം മും​ബൈ​യി​ൽ നി​ന്ന് ഗോ​വ​യി​ലേ​ക്ക് കൂ​ടു​മാ​റി​യ അ​ർ​ജു​ൻ 23-ാം വ​യ​സി​ലാ​ണ് ആ​ദ്യ സെ​ഞ്ചു​റി കു​റി​ക്കു​ന്ന​ത്. ര​ഞ്ജി അ​ര​ങ്ങേ​റ്റ​തി​ൽ​ തന്നെ സെ​ഞ്ചു​റി നേ​ടി​യ അ​ച്ഛ​ൻ-മ​ക​ൻ എ​ന്ന പു​തി​യ റി​ക്കാ​ർ​ഡ് തു​റ​ന്ന അ​ർ​ജു​ൻ പേ​സ് ബൗ​ള​ർ ആ​ണെ​ന്ന​താ​ണ് കൗ​തു​ക​ക​ര​മാ​യ കാ​ര്യം.

മും​ബൈ ഇ​ന്ത്യ​ൻ​സ് പ​ട​യി​ൽ ഇ​ടം​കൈ പേ​സ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടെ​ങ്കി​ലും ഐ​പി​എ​ൽ, ഫ​സ്റ്റ് ക്ലാ​സ് അ​വ​സ​ര​ങ്ങ​ൾ അ​ർ​ജു​നി​ൽ നി​ന്ന് അ​ക​ന്ന് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. തെ​ൻ​ഡു​ൽ​ക്ക​ർ ജൂ​ണി​യ​റി​ന്‍റെ ക​രു​ത്തി​ൽ ഗോ​വ ര​ണ്ടാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ 493-8 എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്.