രണ്ടത്താണിയുടെ വിവാദ പരാമർശത്തിനെതിരെ വനിതാ കമ്മീഷൻ
Wednesday, December 14, 2022 4:29 PM IST
തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി ജെൻഡർ ന്യൂട്രാലിറ്റി നയങ്ങൾക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളെ വിമർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി.
രണ്ടത്താണിയുടെ പരാമർശങ്ങൾ വികലവും അപഹാസ്യവുമാണെന്ന് സതീദേവി പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്ന തന്റെ സാമൂഹ്യമാധ്യമ പോസ്റ്റിന് താഴെ അശ്ലീലം നിറഞ്ഞ കമന്റുകൾ വന്ന കാര്യം ഓർമിപ്പിച്ച സതീദേവി, വികലമായ രീതിയിലാണ് സാക്ഷര - പ്രബുദ്ധ കേരളം ഇത്തരം കാര്യങ്ങളെ നോക്കിക്കാണുന്നതെന്ന് വിമർശിച്ചു.