കോ​ട്ട​യം: ജി​ല്ല​യി​ലെ ആ​ര്‍​പ്പൂ​ക്ക​ര, ത​ല​യാ​ഴം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി രോ​ഗം ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ത്തി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള എ​ണ്ണാ​യി​ര​ത്തോ​ളം പ​ക്ഷി​ക​ളെ ദ​യാ​വ​ധം ചെ​യ്തു സം​സ്ക​രി​ക്കും.

പ്ര​ദേ​ശ​ത്ത് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നും ക​ള​ക്ട്രേ​റ്റി​ല്‍ കൂ​ടി​യ അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ല്‍ ക​ള​ക്ട​ര്‍ ഡോ. ​പി കെ. ​ജ​യ​ശ്രീ നി​ര്‍​ദേ​ശം ന​ല്‍​കി.

പ​ക്ഷി​പ്പ​നി​യു​ടെ പ്ര​ഭ​വ കേ​ന്ദ്ര​ത്തി​ന്‍റെ 10 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ കോ​ഴി, താ​റാ​വ്, കാ​ട മ​റ്റ് വ​ള​ര്‍​ത്തു​പ​ക്ഷി​ക​ള്‍ എ​ന്നി​വ​യു​ടെ മു​ട്ട, ഇ​റ​ച്ചി, കാ​ഷ്ടം എ​ന്നി​വ​ വി​ല്‍​പ​ന ഇ​ന്നു​മു​ത​ല്‍ മൂ​ന്നു​ദി​വ​സ​ത്തേ​ക്ക് നി​രോ​ധി​ച്ചു.

രോ​ഗം ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ത്തി​ന്‍റെ 10 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള 19 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കോ​ഴി, താ​റാ​വ് മ​റ്റു വ​ള​ര്‍​ത്തു​പ​ക്ഷി​ക​ള്‍ തുടങ്ങിയവ അ​സാ​ധാ​ര​ണ​മാ​യി ചാ​കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ അ​ടു​ത്തു​ള്ള മൃ​ഗാ​ശു​പ​ത്രി​യി​ല്‍ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.