സ്കൂൾ കുട്ടിയെ ലഹരി കാരിയറാക്കിയ സംഭവം: അന്വേഷണത്തിൽ അനാസ്ഥയെന്ന് കുടുംബം
Sunday, December 11, 2022 3:24 PM IST
കോഴിക്കോട്: ചോമ്പാലയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ ലഹരിമരുന്ന കാരിയറാക്കിയ കേസിന്റെ അന്വേഷണത്തിൽ പോലീസ് അനാസ്ഥ കാട്ടുന്നതായി പരാതി. കേസ് അന്വേഷണം ഉന്നത തല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.
ലഹരി മാഫിയയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമമെന്ന് ആരോപിച്ച കുട്ടിയുടെ ബന്ധുക്കൾ, ഈ സംഘത്തിൽ ഒരാൾ പോലും ഇതുവരെ പിടിയിലായിട്ടില്ലെന്നും പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തങ്ങൾ നൽകിയ വിവരങ്ങൾ അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പിക്ക് മുഖവിലയ്ക്കെടുത്തില്ലെന്നും ഇവർ വ്യക്തമാക്കി.