മാ​ന്‍​ഡ​സ് ചു​ഴ​ലി​ക്കാ​റ്റ് ക​ര​തൊ​ട്ടു; ചെ​ന്നൈ​യി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി; വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു
മാ​ന്‍​ഡ​സ് ചു​ഴ​ലി​ക്കാ​റ്റ് ക​ര​തൊ​ട്ടു; ചെ​ന്നൈ​യി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി; വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു
Saturday, December 10, 2022 4:11 PM IST
ചെ​ന്നൈ: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട മാ​ന്‍​ഡ​സ് ചു​ഴ​ലി​ക്കാ​റ്റ് ത​മി​ഴ്‌​നാ​ട്ടി​ല്‍​ക​ര​തൊ​ട്ടു. ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​ന​ത്തി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലെ​യും ആ​ന്ധാ പ്ര​ദേ​ശി​ലെ​യും തീ​ര​മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും തു​ട​രു​ക​യാ​ണ്.

ചെ​ന്നൈ-പു​തു​ച്ചേ​രി റോ​ഡി​ലെ മ​ഹാ​ബ​ലി​പു​ര​ത്താ​ണ് കാ​റ്റ് ക​ര​തൊ​ട്ട​ത്. ക​ന​ത്ത കാ​റ്റി​നെ​തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ല്‍ ഇ​രു​ന്നൂ​റോ​ളം മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു. ക​ല്‍​പ്പാ​ക്ക​ത്തെ ചി​ന്ന​പ്പു​ക്കം, പെ​രി​യ​പ്പു​ക്കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു.തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ര്‍​ത്തി​യി​ട്ടു​ന്ന അ​ന്‍​പ​തോ​ളം ബോ​ട്ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ 26 വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ വൈ​കി. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ചെ​ന്നൈ ന​ഗ​ര​ത്തി​ല്‍ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി. മ​ണി​ക്കൂ​റി​ല്‍ 70 കി​ലോ​മീ​റ്റ​റോ​ളം വേ​ഗ​ത​യി​ലാ​ണ് കാ​റ്റ് വീ​ശു​ന്ന​ത്. സം​സ്ഥാ​ന​ത്തെ പ​ത്ത് ജി​ല്ല​ക​ളി​ലാ​യി ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. അ​യ്യാ​യി​ര​ത്തോ​ളം ദു​രി​താ​ശ്വാ​സ കാ​മ്പു​ക​ളും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ചെ​ങ്ക​ല്‍​പ​ട്ട് ജി​ല്ല​യി​ല്‍​നി​ന്ന് മാ​ത്രം ആ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<