പാർട്ടി ഭാവി തീരുമാനിക്കുമെന്ന് സജി ചെറിയാൻ
Friday, December 9, 2022 4:51 PM IST
തിരുവനന്തപുരം: തന്റെ ഭാവി പാർട്ടി തീരുമാനിക്കുമെന്ന് ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ. തന്നെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിനെ അദ്ദേഹം സ്വാഗതം ചെയ്തു.
സജി വീണ്ടും മന്ത്രിസ്ഥാനത്തേക്ക് എത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രതികരണം തേടിയത്. ക്രിസ്മസിന് മുൻപ് സജി മന്ത്രിസഭയിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ.