ലഹരിമരുന്ന് വ്യാപനം: അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം
Friday, December 9, 2022 10:26 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തെപ്പറ്റി ചർച്ച ചെയ്യാൻ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി മാത്യു കുഴൽനാടൻ എംഎൽഎ.
ലഹരി ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെപ്പറ്റിയും സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്ന ലഹരി മാഫിയയെപ്പറ്റിയും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് കുഴൽനാടൻ ആവശ്യപ്പെട്ടു.
എന്നാൽ കേരളത്തിൽ ലഹരി ഉപയോഗം കൂടുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയാണെന്ന് പ്രതിപക്ഷത്തിന് മറുപടി നൽകവേ മന്ത്രി എം.ബി. രാജേഷ് അഭിപ്രായപ്പെട്ടു. വിദ്യാർഥികൾ ലഹരിക്ക് അടിമപ്പെടുന്നത് ഗൗരവമേറിയ വിഷയമാണെന്നും രാജ്യത്ത് ലഹരി ഉപയോഗം കൂടുതലുള്ള അദ്യ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇല്ലെന്നും അദേഹം പറഞ്ഞു.
സമീപകാല സംഭവങ്ങൾ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുവെന്നും ലഹരി മാഫിയയ്ക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.