എസ്എൻ കോളജിൽ എസ്എഫ്ഐ - എഐഎസ്എഫ് സംഘർഷം
Wednesday, December 7, 2022 4:33 PM IST
കൊല്ലം: എസ്എൻ കോളജിൽ വിപ്ലവ വിദ്യാർഥി സംഘടനകൾ ഏറ്റുമുട്ടി. ആക്രമണത്തിൽ പരിക്കേറ്റ 13 എഐഎസ്എഫ് പ്രവർത്തകർ ചികിത്സയിലാണ്. മർദനത്തിന് പിന്നിൽ എസ്എഫ്ഐ പ്രവർത്തകരാണെന്നാണ് എഐഎസ്എഫ് ആരോപിക്കുന്നത്.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജപ്പെട്ടതിന്റെ വൈരാഗ്യത്തിൽ എസ്എഫ്ഐ ജില്ലാ നേതാക്കൾ അടക്കമുള്ളവർ മാരകായുധങ്ങളുമായി എത്തി തങ്ങളെ മർദിച്ചുവെന്നാണ് എഐഎസ്എഫ് പ്രവർത്തകർ ആരോപിക്കുന്നത്.