അട്ടിമറിയില്ല; കംപ്ലീറ്റ് അർജന്റീനിയൻ ഷോ
Sunday, December 4, 2022 1:04 PM IST
ദോഹ: ഖത്തർ ലോകകപ്പിലെ പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയയെ തകർത്ത് അർജന്റീന. ഒന്നിനെതിരെ രണ്ട് ഗോളിന് ഓസീസിനെ വീഴ്ത്തിയാണ് അർജന്റീന ക്വാര്‍ട്ടര്‍ ഫൈനലിൽ കടന്നത്.
സൂപ്പർ താരം ലയണൽ മെസിയാണ് 35-ാം മിനിറ്റിൽ അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. മെസിയുടെ ആദ്യ കിക്ക് ഓസ്ട്രേലിയൻ ഡിഫൻഡേഴ്സ് ക്ലിയർ ചെയ്തെങ്കിലും ഒടാമെൻഡി പന്ത് വീണ്ടും മെസിക്ക് പാസ് ചെയ്തു. ഈ തവണ മെസിക്ക് പിഴച്ചില്ല. താരത്തിന്റെ ഇടംകാൽ ഷോട്ട് ഗോളിയെയും മറികടന്ന് ലക്ഷ്യം കണ്ടു.
57-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് അർജന്റീനയുടെ ലീഡ് വീണ്ടും ഉയർത്തി. അനായാസ ജയത്തിലേക്ക് കടക്കുമെന്ന് തോന്നിപ്പിച്ച് എങ്കിലും ഓസ്ട്രേലിയ അവസാന നിമിഷങ്ങളിൽ നീലപ്പടയെ വിറപ്പിച്ചു. 77-ാം മിനിറ്റിൽ ഗോൾ കണ്ടെത്തിയതോടെ ഓസീസ് സമനില പിടിക്കാൻ പോരുതി. എന്നാൽ ഈ ശ്രമങ്ങൾ അർജന്റീനിയൻ പ്രതിരോധനിരയും ഗോളിയും തടുത്തതോടെ മെസിയും കൂട്ടരും എട്ട് വർഷത്തിന് ശേഷം ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിൽ കടന്നു.