വെള്ളാപ്പള്ളിയും തുഷാറും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എൻഡിപി സംരക്ഷണ സമിതി
Saturday, December 3, 2022 4:43 AM IST
ആലപ്പുഴ: എസ്എൻഡിപി യോഗത്തിന്റെയും എസ്എൻ ട്രസ്റ്റിന്റെയും ഭാരവാഹിത്വത്തിൽ നിന്ന് വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും രാജിവയ്ക്കണമെന്ന ആവശ്യവുമായി എസ്എൻഡിപി സംരക്ഷണ സമിതി.
എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയും വൈസ്പ്രസിഡന്റും ആത്മഹത്യാ പ്രേരണാ കുറ്റത്തിൽ പ്രതിയാക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. സർക്കാരിന്റെ നവോഥാന സമിതിയുടെ അധ്യക്ഷനായി കൊലക്കേസ് പ്രതിയും വിജിലൻസ് അന്വേഷിക്കുന്ന മൈക്രോഫിനാൻസ് തട്ടിപ്പിലെ പ്രതിയുമായ വെള്ളാപ്പള്ളി നടേശനെ തുടരാൻ അനുവദിക്കുന്നത് ചരിത്രത്തിലെ മഹാപുരുഷൻമാരെ അപമാനിക്കലും കേരള സമൂഹത്തെ പരിഹസിക്കലുമാണെന്ന് സംരക്ഷണ സമിതി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായ വ്യക്തിയെ ജയിലിൽ സൂക്ഷിക്കുന്നതിനു പകരം ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വൈ കാറ്റഗറിയിൽ സംരക്ഷിക്കുന്ന കേന്ദ്രസർക്കാർ കാണിക്കുന്ന വഞ്ചനയാണെന്നും പിൻവലിക്കണമെന്നും സംരക്ഷണ സമിതി ആവശ്യപ്പെട്ടു.