വിഴിഞ്ഞം കലാപത്തിൽ മുഖ്യമന്ത്രി പുലർത്തുന്ന മൗനം ദുരൂഹമെന്ന് എം.ടി. രമേശ്
Thursday, December 1, 2022 5:51 PM IST
തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷം തടയാൻ പോലീസിനു സാധിക്കുമായിരുന്നെങ്കിലും പിണറായി അനുമതി കൊടുത്തില്ലെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. വിഴിഞ്ഞം കലാപത്തിൽ മുഖ്യമന്ത്രി പുലർത്തുന്ന മൗനം ദുരൂഹമാണ്. സമരത്തിന് പിന്നിലെ രാജ്യദ്രോഹ ശക്തികൾ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് പറഞ്ഞു.
മുഖ്യമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണം. പോലീസിനെ അക്രമിച്ചവർക്ക് എതിരെ കേസില്ല. സമാധാനപരമായി യോഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാക്കൾക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി. വിഴിഞ്ഞം അക്രമം തടയാൻ പോലീസിനാകുമായിരുന്നു. എന്നാൽ രാഷ്ട്രീയ തീരുമാനത്തിനായി പോലീസ് കാത്തുവെന്നും രമേശ് കുറ്റപ്പെടുത്തി.