പന്പ - നിലയ്ക്കൽ റോഡിൽ വാഹന പാർക്കിംഗ് പാടില്ല: ഹൈക്കോടതി
Tuesday, November 29, 2022 1:20 PM IST
പത്തനംതിട്ട: പന്പ - നിലയ്ക്കൻ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഹൈക്കോടതി വിലക്കി. ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ശബരിമല തീർഥാടക കാലത്ത് നഗരത്തിൽ തിരക്ക് ഒഴിവാക്കാനാണ് കോടതി ഈ നിർദേശം നൽകിയത്. പന്പ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.