പിണറായി പരാജയപ്പെട്ട ആഭ്യന്തരമന്ത്രി; കേന്ദ്രസേനയെ വിളിക്കണമെന്ന് പി.കെ. കൃഷ്ണദാസ്
Monday, November 28, 2022 8:36 PM IST
തിരുവനന്തപുരം: ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തമന്ത്രിയാണ് പിണറായി വിജയനെന്ന് വിഴിഞ്ഞം സംഭവത്തിലൂടെ തെളിഞ്ഞെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. സംസ്ഥാനത്ത് പോലീസ് സ്റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരും ആഭ്യന്തരവകുപ്പും സമ്പൂര്‍ണ പരാജയമായതാണ് വിഴിഞ്ഞം കലാപത്തിന് കാരണം. കലാപകാരികള്‍ക്ക് മുമ്പില്‍ കൈകെട്ടി നില്ക്കുന്ന പോലീസ് കേരളത്തിനു നാണക്കേടാണ്. ക്രമസമാധാനം ഉറപ്പുവരുത്താന്‍ കഴിവില്ലെങ്കില്‍ ദുരഭിമാനം വെടിഞ്ഞ് കേന്ദ്രസേനയെ ഏല്‍പ്പിക്കാന്‍ പിണറായി വിജയന് തയാറാവണം. കലാപം നടക്കുമ്പോള്‍ ചര്‍ച്ച നടത്തുകയല്ല കലാപം അടിച്ചമര്‍ത്തുകയാണ് വേണ്ടതെന്നും പി.കെ. കൃഷ്ണദാസ് കൂട്ടിച്ചേർത്തു.