സില്‍വര്‍ലൈന്‍ പിന്‍വലിക്കുന്നെന്ന് പറയാന്‍ സര്‍ക്കാരിനു ജാള്യത: സതീശന്
Monday, November 28, 2022 3:51 PM IST
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി ഒറ്റയടിക്ക് പിന്‍വലിക്കാന്‍ സര്‍ക്കാരിനു ജാള്യതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. അതുകൊണ്ടാണ് ഘട്ടം ഘട്ടമായി പദ്ധതി പിന്‍വലിക്കാനുള്ള നടപടികള്‍ തുടരുന്നത്.
പദ്ധതി അവസാനിപ്പിക്കുമെങ്കില്‍ നല്ല കാര്യമാണെന്നു സതീശന് പറഞ്ഞു. അതല്ല പദ്ധതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെങ്കില്‍ സമരം തുടരും. കെ റെയിലിന്റെ ഒരു നടപടിക്രമങ്ങളും സംസ്ഥാനത്ത് പൂര്‍ത്തിയാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും സതീശന് പറഞ്ഞു.
വിഴിഞ്ഞത്ത് ഞായറാഴ്ചയുണ്ടായ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും സതീശന് വിമര്‍ശിച്ചു. അദാനിക്കുണ്ടായ നഷ്ടം ലത്തീന്‍ സഭയില്‍നിന്ന് ഈടാക്കണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല. അങ്ങനെയെങ്കില്‍ കഴിഞ്ഞ 50 വര്‍ഷംകൊണ്ട് വിവിധ സമരങ്ങളില്‍നിന്ന് ഉണ്ടായ നഷ്ടം സിപിഎമ്മില്‍നിന്ന് ഈടാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.