ട്രെയിനിൽ നഗ്നതാ പ്രദർശനം: യുവാവ് പിടിയിൽ
Saturday, November 26, 2022 9:36 PM IST
കൊച്ചി: ട്രെയിനിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. കൊല്ലം പനയം സ്വദേശി ദിലീപ് നെൽസനാണ് പിടിയിലായത്.
പോർബന്തർ കൊച്ചുവേളി എക്സ്പ്രസിലായിരുന്നു ദിലീപ് നെൽസൻ യാത്രക്കാരെ ശല്യം ചെയ്തത്. മദ്യപിച്ചിരുന്ന ഇയാൾ വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവർക്കുനേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. റെയിൽവെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.