തരൂരിന് ഏത് പരിപാടിയിലും പങ്കെടുക്കാം, പാര്‍ട്ടിയെ അറിയിക്കണം: താരീഖ് അന്‍വര്‍
Friday, November 25, 2022 11:00 PM IST
ന്യൂഡൽഹി: ശശി തരൂര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കേരളത്തിന്റെ ചുമതലക്കാരനായ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍. ശശി തരൂരിന് ഏത് പരിപാടിയിലും പങ്കെടുക്കാം. എന്നാല്‍ അതാത് പാര്‍ട്ടി ഘടകങ്ങളെ അറിയിക്കണം. ഡിസിസിയുടെ അനുമതി വേണമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.
ശശി തരൂരിന്റെ മലബാർ പര്യടനം തീര്‍ത്ത വിവാദ അലയൊലികള്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെയാകെ പിടിച്ചുകുലുക്കിയിരിക്കേയാണ് താരിഖ് അന്‍വര്‍ നിലപാട് വ്യക്തമാക്കിയത്.
കേരളത്തില്‍ നേതാക്കളുടെ പരസ്യമായ പോര്‍വിളി ദിവസങ്ങളായി തുടര്‍ന്നിട്ടും അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള നേതാക്കള്‍ മൗനം തുടരുകയാണ്.