കടമെടുപ്പ് പരിധി കുറച്ച നടപടി: കേന്ദ്രത്തോട് പുനരാലോചന ആവശ്യപ്പെട്ടെന്ന് ധനമന്ത്രി
Friday, November 25, 2022 12:36 PM IST
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കടമെടുപ്പ് പരിധി കുറച്ചതിലടക്കം പുനരാലോചന ആവശ്യപ്പട്ടെന്നു മന്ത്രി അറിയിച്ചു.
കേന്ദ്ര ബജറ്റിനു മുമ്പ് ധനമന്ത്രാലയം സംസ്ഥാനങ്ങളുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. സാമ്പത്തിക മാന്ദ്യം തരണം ചെയ്യാനും കോവിഡ് പ്രതിസന്ധി മറികടക്കാനും പ്രത്യേക പാക്കേജുകള്‍ വേണം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന് ലഭിക്കേണ്ട നിരവധി പദ്ധതികളുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് അര്‍ഹമായ രീതിയില്‍ കേന്ദ്രസഹായം ലഭിക്കുന്നില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ജിഎസ്ടി വിഹിതം സംസ്ഥാനവും കേന്ദ്രവും തമ്മില്‍ പങ്കുവെക്കുന്നത് സംബന്ധിച്ച് പ്രത്യേക പാറ്റേണ്‍ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലഗോപാല്‍ അറിയിച്ചു.