ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിലക്ക്
Wednesday, November 23, 2022 11:02 PM IST
ലണ്ടന്‍: പോര്‍ച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിലക്ക്. പ്രീമിയര്‍ ലീഗില്‍ രണ്ടു മത്സരങ്ങളില്‍ നിന്നാണ് താരത്തെ ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന് വിലക്കിയത്. കൂടാതെ 50000 പൗണ്ട് പിഴയായി ഒടുക്കണമെന്നും ഫുട്ബോള്‍ അസോസിയേഷന് നിര്‍ദേശിച്ചു.
ഗ്രൗണ്ടില്‍ മോശമായി പെരുമാറിയതിനാണ് വിലക്ക്. ഏപ്രിലില്‍ ആരാധകന്റെ ഫോണ്‍ നശിപ്പിച്ചതിനാണ് ഫുട്ബോള്‍ അസോസിയേഷന്റെ നടപടി.
കഴിഞ്ഞദിവസമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്.