കുഫോസ് വിസിയുടെ ചുമതല പ്രഫ. എം. റോസലിൻഡ് ജോർജിന്
Wednesday, November 23, 2022 6:37 PM IST
കൊച്ചി: കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സര്‍വകലാശാലാ (കുഫോസ്) വിസിയുടെ ചുമതല പ്രഫസർ എം. റോസലിൻഡ് ജോർജിന്. നിലവിൽ കുഫോസിൽ ഡീൻ ആണ് റോസലിൻഡ് ജോർജ്. പുറത്താക്കപ്പെട്ട വിസി റിജി ജോണിന്റെ ഭാര്യയാണ് റോസലിൻഡ് ജോർജ്.
കുഫോസ് വിസിയായി ഡോ. കെ. റിജി ജോണിനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. വൈസ് ചാന്‍സലറുടെ സ്ഥാനത്തേക്ക് ഒരാളെ മാത്രം നിർദേശിച്ച സെലക്ഷന് കമ്മിറ്റിയുടെ നടപടി യുജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു കണ്ടെത്തിയാണ് കോടതിയുടെ തീരുമാനം.
ഡോ. കെ. റിജി ജോണിന് അധ്യാപന പരിചയമില്ലെന്ന ഹര്‍ജിയിലെ വാദം നിലനില്‍ക്കില്ലെന്നും തമിഴ്നാട് സര്‍വകലാശാല നല്കിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നിയമപരമാണെന്നും ഡിവിഷന് ബെഞ്ച് വിലയിരുത്തി. എന്നാല്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരണത്തിലെ അപാകതകള്‍ ഡിവിഷന് ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.