ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു
Tuesday, November 22, 2022 11:23 PM IST
സ്ട്രെറ്റ്ഫോർഡ്: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. റൊണാൾഡോയുമായുള്ള കരാർ റദ്ദാക്കിയതായി ഇന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനെതിരെ നൽകിയ അഭിമുഖം ഏറെ വിവാദം ആയിരുന്നു. ഇതിനു പിന്നാലെയാണ് താരവുമായുള്ള കരാർ ക്ലബ് റദ്ദാക്കിയത്.
താരവുമായി ചർച്ച ചെയ്ത് സംയുക്തമായാണ് കരാർ റദ്ദാക്കാൻ തീരുമാനിച്ചതെന്ന് ക്ലബ് ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു. റൊണാൾഡോ ക്ലബിന് നൽകിയ സംഭാവനക്ക് നന്ദി പറയുന്നുവെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു.