യുപിയിൽ പുള്ളിപ്പുലി ആക്രമണം: 10 വയസുകാരി മരിച്ചു
Tuesday, November 22, 2022 1:20 PM IST
ലക്നോ: ഉത്തർ പ്രദേശിലെ ബായ്റാച്ച് ജില്ലയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 10 വയസുള്ള പെൺകുട്ടിക്ക് ജീവൻ നഷ്ടമായി. കതാർനിയാഗാത് വന്യജീവി സങ്കേതത്തിന് സമീപത്തുള്ള നൗസർ ഗുമ്ത ഗ്രാമത്തിലെ സീമ കുമാരി എന്ന കുട്ടിയാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് വനപ്രദേശത്ത് ഫലങ്ങൾ ശേഖരിക്കാൻ പോയ കുമാരിയെ പുലി ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ബഹളം വച്ചതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് മടങ്ങി. ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.