കിവീസിന് തിരിച്ചടി; വില്യംസൺ ഇന്ന് ഇറങ്ങില്ല
Tuesday, November 22, 2022 5:57 AM IST
നേപ്പിയർ: ഇന്ത്യക്കെതിരെ ഇന്ന് നടക്കുന്ന അവസാന ട്വന്റി-20 മത്സരം ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണിന് നഷ്ടമാകും. നേരത്തെ നിശ്ചയിച്ച വൈദ്യ പരിശോധനയ്ക്ക് വിധേയമാകുന്നത് കാരണമാണ് താരം നിർണായക മത്സരത്തിൽ നിന്ന് പിന്മാറിയത്. വില്യംസണിന് പകരം ടിം സൗത്തി നായകനാവും.
രണ്ടാം ട്വന്റി-20യിൽ പരാജയം വഴങ്ങിയ കിവീസിന് പരമ്പര നഷ്ടമാവാതിരിക്കാൻ മൂന്നാം മത്സരത്തിൽ ജയം അനിവാര്യമാണ്.
പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിൽ 65 റൺസിനായിരുന്നു ന്യൂസിലൻഡിന്റെ തോൽവി. സെഞ്ചുറി നേടിയ സൂര്യകുമാറാണ് ആതിഥേയരെ തകർത്തത്. വില്യംസണായിരുന്നു കിവീസിന്റെ ടോപ് സ്കോറർ