രാജീവ് ഗാന്ധി വധം: കോൺഗ്രസ് പുനഃപരിശോധനാ ഹർജി നൽകും
Tuesday, November 22, 2022 1:30 AM IST
ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയച്ച കോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടു കോണ്ഗ്രസ് സുപ്രീംകോടതിയിലേക്ക്. കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നളിനി ശ്രീഹരനും ആർ.പി. രവിചന്ദ്രനും ഉൾപ്പെടെ ആറുപേരെ മോചിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെയാണ് കോണ്ഗ്രസ് പുനഃപരിശോധനാ ഹർജി നൽകുന്നത്.
ഈയാഴ്ച തന്നെ ഹർജി ഫയൽ ചെയ്യുമെന്നാണ് വിവരം. നേരത്തെ, സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ പുനഃപരിശോധനാ ഹർജി നൽകിയിരുന്നു. മുൻ പ്രധാനമന്ത്രിയെ വധിച്ച കേസ് ആയതിനാൽ കേന്ദ്ര സർക്കാരിന്റെ വാദം കേൾക്കാതെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത് ശരിയായില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം.