"തരൂരിനെ തടയരുത്; അദ്ദേഹം ഇറങ്ങിത്തിരിച്ചത് കോൺഗ്രസിനെ രക്ഷിക്കാൻ'
Monday, November 21, 2022 1:37 AM IST
കോഴിക്കോട്: ശശി തരൂർ എംപിക്ക് പരസ്യപിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവും കോഴിക്കോട് എംപിയുമായ എം.കെ.രാഘവൻ. ശശി തരൂരിനെ തടയാൻ കോൺഗ്രസുകാർ ശ്രമിക്കരുതെന്നും അദ്ദേഹം ഇറങ്ങിത്തിരിച്ചത് കോൺഗ്രസിനെയും രാജ്യത്തെയും രക്ഷിക്കാനാണെന്നും എം.കെ.രാഘവൻ പറഞ്ഞു.
തരൂരിനെ പോലെ ലോകപ്രശ്സതി ആർജിച്ച ഒരാളെ ഇന്ത്യയും കോൺഗ്രസും ആവശ്യപ്പെടുന്നു. അദ്ദേഹത്തെ പരിപാടികൾക്ക് കിട്ടാൻ ആളുകൾ ആഗ്രഹിക്കുന്നു. അദ്ദേഹത്തെ തടയാൻ നമ്മൾ ശ്രമിക്കരുത്- രാഘവൻ അഭിപ്രായപ്പെട്ടു.
കെ.പി.കേശവമേനോൻ ഹാളിൽ ഇന്ത്യൻ ലോയേഴ്സ് ഫോറം സംഘടിപ്പിച്ച സെമിനാറിൽ തരൂരിന്റെ സാന്നിധ്യത്തിലായിരുന്നു രാഘവന്റെ പ്രസംഗം. ലോയേഴ്സ് കോണ്‍ഗ്രസ് സിറ്റി പ്രസിഡന്റ് അഡ്വ.സുനീഷ് മാമിയില്‍ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി. നിധീഷ്, അഡ്വ. മാത്യു കട്ടിക്കാന, കെഎസ്യു മുൻ ജില്ലാ പ്രസിഡന്റ് അഡ്വ.വി.ടി.നിഹാല്‍ എന്നിവർ സംസാരിച്ചു.