വിവാദ അഭിമുഖം: റൊണാള്‍ഡോയ്ക്കെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി യുണൈറ്റഡ്
Saturday, November 19, 2022 3:31 PM IST
ലണ്ടന്‍: ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പിരസ് മോര്‍ഗനുമായുള്ള താരത്തിന്റെ വിവാദ അഭിമുഖത്തിലെ വെളിപ്പെടുത്തലിന്റെ പേരിലാണ് ക്ലബ്ബ് നടപടിക്കൊരുങ്ങുന്നത്. ക്ലബ്ബുമായുള്ള കരാര്‍ വ്യവസ്ഥകള്‍ റൊണാള്‍ഡോ ലംഘിച്ചെന്നാണ് യുണൈറ്റഡിന്റെ വാദം.
വിവാദ അഭിമുഖത്തില്‍ താരം ക്ലബ്ബിനെതിരെയും അധികൃതര്‍ക്കെതിരെയും ശബ്ദമുയർത്തിയിരുന്നു. പരിശീലകന് എറിക് ടെന്‍ ഹാഗിനില് നിന്ന് തനിക്ക് അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കുന്നില്ലെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്നെ ചതിച്ചെന്നും റൊണാള്‍ഡോ അഭിമുഖത്തിനിടെ പറഞ്ഞത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യുണൈറ്റഡ് റൊണാള്‍ഡോയ്ക്കെതിരെ നടപടിയെടുക്കുന്നത്.