രാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ മോചിപ്പിച്ചതിനെതിരെ കേന്ദ്രം സുപ്രീംകോടതിയിൽ
Thursday, November 17, 2022 10:56 PM IST
ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ച ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകി. കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞദിവസം നളിനിയടക്കമുള്ള ആറ് പ്രതികളെയും വിട്ടയച്ചിരുന്നു.
നളിനിയുടെ ഭര്‍ത്താവ് ശ്രീഹരന്, ടി. സുധീന്ദ്ര രാജ, ജയകുമാര്‍, റോബര്‍ട്ട് പയസ്, പി. രവിചന്ദ്രന്‍ എന്നിവരെയാണ് മോചിപ്പിച്ചത്. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ് സുപ്രീംകോടതി ഇവരെ മോചിപ്പിച്ചത്. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര സർക്കാർ ഹർജി നൽകിയത്.