"ഒരുമിച്ച് ഒറ്റക്കെട്ടായി..'; മോദിയുമൊത്തുള്ള ചിത്രം ട്വീറ്റ് ചെയ്ത് സുനാക്
Thursday, November 17, 2022 8:50 AM IST
ബാലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള ചിത്രം ട്വീറ്റ് ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്. ജി 20 സമ്മേളന വേദിയിലാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
"ഒരുമിച്ച് സൗഹൃദത്തോടെ' എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും കുറിച്ചാണ് സുനാക് ചിത്രം പങ്കുവച്ചത്.
അതേസമയം, അടുത്തവർഷത്തെ ജി 20 ഉച്ചകോടി സെപ്റ്റംബർ 9, 10 തീയതികളിലായി ന്യൂഡൽഹിയിൽ നടക്കും. അധ്യക്ഷ പദവി ലഭിക്കുന്നത് എല്ലാ ഇന്ത്യക്കാർക്കും അഭിമാനമാണെന്നും രാജ്യത്തെ വിവിധ നഗരങ്ങളിലും സംസ്ഥാനങ്ങളിലും ജി 20 യോഗം സംഘടിപ്പിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.