സ്റ്റേഷനില്‍ കയറി പോലീസിനെ പിടിക്കേണ്ട അവസ്ഥ ഉണ്ടാകുന്നുവെന്ന് സ്പീക്കര്‍
Tuesday, November 15, 2022 6:00 AM IST
തിരുവനന്തപുരം: പോലീസിനെ വിമര്‍ശിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. പോലീസ് സേനയ്ക്ക് ചില തെറ്റുകള്‍ സംഭവിക്കുന്നുണ്ടെന്നും അതിനാല്‍ പോലീസ് ആത്മപരിശോധന നടത്തണമെന്നും സ്പീക്കര്‍ പറഞ്ഞു.
പോലീസ് സേനയ്ക്കുള്ളിലെ കള്ള നാണയങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. പോലീസ് സ്റ്റേഷനില്‍ കയറി പോലീസിനെ പിടികൂടേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. തെറ്റുകാരെ തിരുത്തണം. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പോലീസ് ആധരിക്കപ്പെടുമെന്നും സ്പീക്കര്‍ പറഞ്ഞു.