കേരള സർക്കാർ പ്രവാസികളെ അവഗണിക്കുന്നു: സതീശന്
Monday, November 14, 2022 5:24 AM IST
ഷാര്‍ജ: കേരള സർക്കാർ പ്രവാസികളെ നിരന്തരം അവഗണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പ്രവാസികളുടെ പ്രശ്നങ്ങൾ പഠിക്കാനോ പരിഹാരം കാണാനോ സംസ്ഥാന സർക്കാർ ശ്രമിക്കുന്നില്ലെന്നും സതീശന് ഷാര്‍ജയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് മൂലം എത്രയാളുകൾ വിദേശത്ത് നിന്ന് തിരികെ വന്നു എന്ന കണക്ക് പോലും സർക്കാരിന്റെ അടുത്തില്ല. ലോക കേരള സഭകൾ കൊണ്ട് പ്രവാസികൾക്ക് യാതൊരു നേട്ടവും ലഭിക്കുന്നില്ല- സതീശന് കൂട്ടിച്ചേർത്തു.
അതേസമയം, എന്‍എസ്എസിനെ തള്ളിപറഞ്ഞിട്ടില്ലെന്നും സതീശന് മാധ്യമങ്ങളോട് വ്യക്തമാക്കി. തൃക്കാകര തെരഞ്ഞെടുപ്പിന്റെ സമയത്ത് വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. മറ്റാരുടെയും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും സതീശന് പറഞ്ഞു.