നാവികൻ യുദ്ധക്കപ്പലിൽ ജീവനൊടുക്കി
Sunday, November 13, 2022 3:34 PM IST
മുംബൈ: മുംബൈ തീരത്ത് നങ്കൂരമിട്ടിരുന്ന നാവികസേനാ യുദ്ധക്കപ്പലിൽ നാവികനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഹാപ്പി സിംഗ് തോമർ(25) ആണ് മരിച്ചത്.
കാവൽ ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്ന തോമർ ശനിയാഴ്ച വൈകിട്ട് കപ്പലിലെ ഒരു മുറിയിൽ സർവീസ് റിവോൾവർ ഉപയോഗിച്ചാണ് ജീവനൊടുക്കിയത്. കഴുത്തിന് വെടിയേറ്റാണ് തോമർ മരിച്ചതെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കി.
സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് നാവികസേന അറിയിച്ചു.