ഞങ്ങൾ ഭീകരവാദികളല്ല, ഇരകൾ: രാജീവ് ഗാന്ധി വധക്കേസ് പ്രതി
Sunday, November 13, 2022 1:40 PM IST
ചെന്നൈ: കാലം തങ്ങളുടെ നിരപരാധിത്വം തെളിയിക്കുമെന്ന പ്രസ്താവനയുമായി രാജീവ് ഗാന്ധി വധക്കേസ് പ്രതി ആർ. പി. രവിചന്ദ്രൻ. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശിക്ഷായിളവ് ലഭിച്ച് ജയിൽ മോചിതനായ വേളയിലാണ് രവിചന്ദ്രൻ ഈ പ്രസ്താവന നടത്തിയത്.
തങ്ങളെ ഭീകരവാദികളും കൊലപാതകികളുമായി കാണരുതെന്നും ഇരകളായി കണക്കാക്കണമെന്നും ഉത്തരേന്ത്യൻ ജനതയോട് അഭ്യർഥിക്കുന്നതായി രവിചന്ദ്രൻ പറഞ്ഞു. ആരാണ് ഭീകരവാദി, ആരാണ് സ്വാതന്ത്ര്യസമര പോരാളിയെന്ന് കാലവും അധികാരവും നിശ്ചിയിക്കുമെന്നും രവിചന്ദ്രൻ കൂട്ടിച്ചേർത്തു.