ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നെ ആ​ക്ര​മി​ച്ച​ത് വി​ദ്വേ​ഷം​മൂ​ല​മെ​ന്ന് മൊ​ഴി
ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നെ ആ​ക്ര​മി​ച്ച​ത് വി​ദ്വേ​ഷം​മൂ​ല​മെ​ന്ന് മൊ​ഴി
Monday, July 3, 2023 6:11 AM IST
ല​ക്നോ: ഭീം ​ആ​ർ​മി ത​ല​വ​നും ദ​ളി​ത് നേ​താ​വു​മാ​യ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ നാ​ലു​പേ​രെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു.

ആ​സാ​ദി​ന്‍റെ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ വേ​ദ​നി​പ്പി​ച്ച​തി​നാ​ലാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി​യ​താ​യി സ്പെ​ഷ​ൽ ഡി​ജി​പി പ്ര​ശാ​ന്ത് കു​മാ​ർ പ​റ​ഞ്ഞു.

ദേ​വ്ബ​ന്ദി​ലെ രം​ഗ്ഹ​ന്ദി സ്വ​ദേ​ശി​ക​ളാ​യ വി​ക്കി എ​ന്ന വി​കാ​സ്, പ്ര​ശാ​ന്ത്, ലാ​വി​ഷ് എ​ന്നി​വ​രും ഹ​രി​യാ​ന​യി​ലെ ക​ർ​ണാ​ൽ സ്വ​ദേ​ശി വി​കാ​സു​മാ​ണ് പി​ടി​യി​ലാ​യ​ത്.


ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഹ​രി​യാ​ന​യി​ലെ അം​ബാ​ല​യി​ൽ നി​ന്ന് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ടി​വ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ച് ര​ണ്ട് നാ​ട​ൻ​തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.
Related News
<