കത്ത് വിവാദത്തിൽ യുവമോർച്ച പ്രതിഷേധം; കണ്ണീർവാതകം പ്രയോഗിച്ച് പോലീസ്
Thursday, November 10, 2022 12:44 PM IST
തിരുവനന്തപുരം: നഗരസഭയിലെ താൽക്കാലിക നിയമനങ്ങളിലെ ക്രമക്കേടുകളിൽ പ്രതിഷേധമുന്നയിച്ച് യുവമോർച്ച നടത്തിയ മാർച്ച് അക്രമാസക്തമായി. നഗരസഭാ കാര്യാലയത്തിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർവാതക ഷെല്ലുകളും പ്രയോഗിച്ചു.
ശക്തമായ കണ്ണീർവാതക പ്രയോഗത്തിൽ യുവമോർച്ച പ്രവർത്തർക്ക് പുറമേ പോലീസ് ഉദ്യോഗസ്ഥർക്കും നഗരസഭാ ജീവനക്കാർക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. മറ്റൊരു വേദിയിൽ പ്രതിഷേധം നടത്തുകയായിരുന്ന മഹിളാ കോൺഗ്രസ് പ്രവർത്തർ കണ്ണീർവാതക പ്രയോഗത്തെത്തുടർന്ന് സ്ഥലത്ത് നിന്ന് മാറി.
പ്രദേശത്ത് നിന്ന് പിരിഞ്ഞ് പോകാതെ തുടരുന്ന യുവമോർച്ച പ്രവർത്തകർ വൻ പ്രതിഷേധം തുടരുകയാണ്. സംഘാർഷാവസ്ഥ തുടരുന്നതിനാൽ പ്രദേശത്ത് കടുത്ത നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.