കൊ​ച്ചി: ഈ ​വ​ർ​ഷ​ത്തെ ഐ​പി​എ​ൽ താ​ര​ലേ​ലം ഡി​സം​ബ​ർ 23ന് ​കൊ​ച്ചി​യി​ൽ ന​ട​ക്കും. 2021 സീ​സ​ണ് മു​ന്നോ​ടി​യാ​യി മെ​ഗാ​താ​ര​ലേ​ലം ന​ട​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ മി​നി​ലേ​ല​മാ​ണ് ന​ട​ക്കു​ന്ന​ത്. ഒ​രു ദി​വ​സം മാ​ത്ര​മാ​ണ് ലേ​ലം ഉ​ണ്ടാ​വു​ക. ഫ്രൈ​ഞ്ചൈ​സി​ക​ൾ​ക്ക് ടീ​മു​ക​ളെ ഉ​ട​ച്ചു​വാ​ർ​ക്കാ​ൻ മി​നി​ലേ​ല​ത്തി​ൽ അ​വ​സ​രം ല​ഭി​ക്കും.

മെ​ഗാ​ലേ​ല​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന പ​ണ​ത്തി​ന്‍റെ മൂ​ല്യ​ത്തി​ലും മി​നി​ലേ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി ഒ​ഴി​വാ​ക്കു​ന്ന താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ത്തു​ക​യ്ക്കും അ​നു​സ​രി​ച്ച് ടീ​മു​ക​ൾ​ക്ക് പു​തി​യ താ​ര​ങ്ങ​ളെ സ്വ​ന്ത​മാ​ക്കാം.

ഇ​തി​ന് പു​റ​മേ എ​ല്ലാ ടീ​മു​ക​ൾ​ക്കും അ​ഞ്ച് കോ​ടി രൂ​പ കൂ​ടി അ​ധി​കം മു​ട​ക്കാ​ൻ ബി​സി​സി​ഐ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ഓ​രോ ടീ​മു​ക​ൾ​ക്കും ചി​ല​വ​ഴി​ക്കാ​ൻ ക​ഴി​യു​ന്ന തു​ക 95 കോ​ടി​യാ​യി ഉ​യ​ർ​ന്നു.

മെ​ഗാ താ​ര​ലേ​ല​ത്തി​ന് ശേ​ഷം ഏ​റ്റ​വും അ​ധി​കം തു​ക മി​ച്ചം​പി​ടി​ച്ച​ത് പ​ഞ്ചാ​ബ് കിം​ഗ്സ് ഇ​ല​വ​നാ​ണ്. 3.45 കോ​ടി രൂ​പ കൂ​ടി പ​ഞ്ചാ​ബി​ന്‍റെ കൈ​വ​ശം ശേ​ഷി​ച്ചി​രു​ന്നു. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ കൈ​വ​ശം 2.95 കോ​ടി​യും ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന്‍റെ കൈ​വ​ശം 1.55 കോ​ടി രൂ​പ​യും മി​ച്ച​മു​ണ്ടാ​യി. ശേ​ഷി​ക്കു​ന്ന എ​ല്ലാം ടീ​മു​ക​ളു​ടെ​യും കൈ​വ​ശം ഒ​രു​കോ​ടി​ക്ക് താ​ഴെ മാ​ത്ര​മാ​ണ് പ​ണ​മു​ണ്ടാ​യി​രു​ന്ന​ത്.