മേയര്‍ക്ക് എതിരെ പ്രതിഷേധം വ്യാപിപ്പിക്കും: രാജേഷ്
Wednesday, November 9, 2022 1:59 AM IST
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ജനങ്ങളെ അണിനിരത്തി മേയര്‍ക്ക് എതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് രാജേഷ് അറിയിച്ചു.
ബുധനാഴ്ച വനിത മോര്‍ച്ചയും വ്യാഴാഴ്ച യുവമോര്‍ച്ചയും കോര്‍പറേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ബിജെപി കൗണ്‍സിലര്‍മാര്‍ ചൊവാഴ്ച മേയറുടെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അനിലിന്റെയും ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പോലീസ് എത്തി കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തു നീക്കിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.