ഗവര്‍ണര്‍ പദവിയുടെ മാന്യത കളഞ്ഞുകുളിക്കുന്നു; കെ.മുരളീധരന്
Tuesday, November 8, 2022 3:44 PM IST
കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന് എംപി. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു ഗവര്‍ണര്‍ ഉണ്ടായിട്ടില്ലെന്ന് മുരളീധരന് പറഞ്ഞു.
എന്തും വിളിച്ചുപറയാവുന്ന അവസ്ഥയിലേക്ക് ഗവര്‍ണര്‍ എത്തി. പദവിയുടെ മാന്യത അദ്ദേഹം കളഞ്ഞുകുളിക്കുകയാണ്. ഗവര്‍ണറുടെ മാനസികനില പരിശോധിക്കണമെന്നും മുരളീധരന് വിമര്‍ശിച്ചു.
രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ മാധ്യമങ്ങളെ ഇറക്കിവിടുന്ന സമീപനത്തോട് യോജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.