അന്ധേരി ഈസ്റ്റിൽ രണ്ടാമതെത്തി നോട്ട
Sunday, November 6, 2022 4:15 PM IST
മുംബൈ: മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നോട്ട രണ്ടാം സ്ഥാനം കരസ്ഥമാക്കി. 66,530 വോട്ട് നേടി വിജയിച്ച ശിവസേന(ഉദ്ധവ് വിഭാഗം) നേതാവ് റുതുജ ലാട്കെയ്ക്ക് പിന്നിൽ 12,806 വോട്ടുമായിയാണ് നോട്ട(നൺ ഓഫ് ദ എബവ്) രണ്ടാമതെത്തിയത്.
ശിവസേനാ നേതാവ് രമേഷ് ലട്കെയുടെ നിര്യാണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ റുതുജ മത്സരിക്കുന്നതിനാൽ ബിജെപി തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിച്ചിരുന്നു.
പ്രധാന എതിരാളികളൊന്നും രംഗത്തില്ലാതെ റിതുജ വിജയിച്ച് കയറിയ മത്സരത്തിലാണ് സ്ഥാനാർഥി പട്ടികയോടുള്ള തങ്ങളുടെ അനിഷ്ടം വ്യക്തമാക്കി വോട്ടർമാർ നോട്ടയ്ക്ക് അകമഴിഞ്ഞ പിന്തുണ നൽകിയത്.