ടാൻസാനിയയിൽ വിമാനം തടാകത്തിൽ പതിച്ചു
Sunday, November 6, 2022 3:40 PM IST
ദാരെസ് സലാം: ടാൻസാനിയയിലെ ബുക്കാബോയിൽ യാത്രാ വിമാനം നിയന്ത്രണം നഷ്ടമായി തടാകത്തിലേക്ക് വീണു. 26 യാത്രികരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. അപകടത്തിൽ ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ല.
തലസ്ഥാനമായ ദാരെസ് സലാമിൽ നിന്ന് ബുക്കാബോയിലേക്ക് സഞ്ചരിക്കുകയായിരുന്ന പ്രിസിഷൻ എയർ വിമാനമാണ് വിക്ടോറിയ തടാകത്തിൽ പതിച്ചത്. കനത്ത മഴ മൂലം ബുക്കാബോ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിന് ശ്രമിക്കവേയാണ് വിമാനം തകർന്ന് വീണത്.
പിഡബ്ല്യു 494 എന്ന കോഡുള്ള വിമാനത്തിലെ 39 യാത്രികരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് വിമാന കന്പനി അറിയിച്ചു. പൂർണമായും മുങ്ങിയ വിമാനത്തിൽ നിന്ന് ആളുകളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.