ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ ഡ​ൽ​ഹി സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ ഗു​ജ​റാ​ത്ത് പ​രി​പാ​ടി​യും റ​ദ്ദാ​ക്കി​യ​താ​യി കോ​ൺ​ഗ്ര​സ് വൃ​ത്ത​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി വൈ​കു​ന്നേ​രം നാ​ലി​ന് ഡ​ൽ​ഹി​യി​ൽ എ​ത്തു​മെ​ന്ന് ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ ഓ​ഫീ​സ​ർ ഓ​ൺ സ്‌​പെ​ഷ​ൽ ഡ്യൂ​ട്ടി ലോ​കേ​ഷ് ശ​ർ​മ്മ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.