ഗവർണറുടെ നോട്ടീസിന് മറുപടി; വിസിമാർക്ക് സമയം നീട്ടി ഹൈക്കോടതി
Thursday, November 3, 2022 6:57 PM IST
കൊച്ചി: ഗവർണറുടെ നോട്ടീസിന് മറുപടി നൽകാൻ സർവകലാശാല വൈസ് ചാൻസലർമാർക്ക് സമയം നീട്ടി നൽകി ഹൈക്കോടതി. ഗവർണറുടെ നടപടി ചോദ്യം ചെയ്ത് വിസിമാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി.
തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് മുൻപ് കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണമെന്നാണ് കോടതി നിർദ്ദേശം. മറുപടി സമർപ്പിച്ച ശേഷം ചൊവ്വാഴ്ച വിസിമാരുടെ ഹർജി വീണ്ടും പരിഗണിക്കും.