വ്യാജ ബിരുദം; സ്വപ്ന സുരേഷിനെതിരായ കുറ്റപത്രം സമർപ്പിച്ചു
Monday, October 31, 2022 11:31 PM IST
തിരുവനന്തപുരം: വ്യാജ ബിരുദം സംബന്ധിച്ച കേസിൽ സ്വപ്ന സുരേഷിനെതിരായ കുറ്റപത്രം പോലീസ് കോടതിയിൽ സമർപ്പിച്ചു. കൺടോൺമെന്റ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
സ്വപ്ന സുരേഷും വ്യാജ രേഖയുണ്ടാക്കിയ സച്ചിൻ ദാസും മാത്രമാണ് പ്രതികൾ. സ്വപ്നക്ക് ജോലി കൊടുത്തതിന്റെ പേരിൽ നേരത്തെ സർക്കാർ സസ്പെൻഡ് ചെയ്ത എം. ശിവശങ്കറിന്റെ പേര് കുറ്റപത്രത്തില്ല. എഫ്ഐആറിൽ ഉണ്ടായിരുന്ന പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ, വിഷൻ ടെക്നോളജി എന്നിവരെയും ഒഴിവാക്കി.
വ്യാജ നിയമനം ശിവശങ്കറിന്റെ അനുമതിയോടെയാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. വ്യാജ ബിരുദം നൽകിയാണ് ഐടി വകുപ്പിന് കീഴിലെ സ്പെയ്സ് പാർക്കിൽ സ്വപ്ന നിയമനം നേടിയത്.