തൂക്കുപാലം ദുരന്തം; രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് രാഹുൽ ഗാന്ധി
Monday, October 31, 2022 7:16 PM IST
ഹൈദരാബാദ്: ഗുജറാത്തിൽ തൂക്കുപാലം തകർന്ന സംഭവം രാഷ്ട്രീയവത്കരിക്കുന്നത് അപകടത്തിൽ മരണപ്പെട്ടവരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോർബി ദുരന്തത്തിന്റെ ഉത്തരവാദി ആരാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഈ സംഭവം താൻ രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ല. ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അങ്ങനെ ചെയ്താൽ അത് അവരോട് ചെയ്യുന്ന അനാദരവാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഞായറാഴ്ച ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് 141 പേരാണ് മരിച്ചത്.