വിഴിഞ്ഞം പദ്ധതി: തുറമുഖം അടച്ചുപൂട്ടാൻ കഴിയില്ലെന്ന് മന്ത്രി
സ്വന്തം ലേഖകൻ
Saturday, October 29, 2022 3:31 PM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അടച്ചുപൂട്ടാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. മത്സ്യത്തൊഴിലാളികളുടെ സമരം സമന്വയത്തിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സമരക്കാർ ഉന്നയിച്ച ഏഴിൽ അഞ്ച് ആവശ്യവും സർക്കാർ അംഗീകരിച്ചതാണ്. ഇനിയും ചർച്ചയ്ക്ക് തയാറാണ്. കോടതി ഉത്തരവ് പാലിക്കാൻ സർക്കാരിനും സമരക്കാർക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.