ഋഷി ഇന്ത്യക്കാരുടെ അഭിമാനം; അഭിനന്ദിച്ച് സോണിയ ഗാന്ധി
Thursday, October 27, 2022 6:00 AM IST
ന്യൂഡൽഹി: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനാകിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഋഷി സുനാക് പ്രധാനമന്ത്രി പദത്തിലെത്തിയത് ഇന്ത്യക്കാർക്ക് അഭിമാനകരമാണെന്ന് സോണിയ പറഞ്ഞു.
ഇന്ത്യ-ബ്രിട്ടീഷ് ബന്ധം എല്ലായ്പ്പോഴും വളരെ സവിശേഷമാണെന്നും ഋഷിന്റെ ഭരണകാലത്ത് അത് കൂടുതൽ ആഴത്തിലാക്കുമെന്ന് ഉറപ്പുണ്ടെന്നും സോണിയ ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജനാണ് ഋഷി. 200 വര്‍ഷത്തിനിടയില്‍ ബ്രിട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42കാരനായ അദ്ദേഹം.