മഴ കളിക്കുന്നു; അഫ്ഗാൻ-ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചു
Wednesday, October 26, 2022 4:09 PM IST
മെൽബണ്‍: ട്വന്റി-20 ലോകകപ്പിൽ വീണ്ടും മഴ കളിക്കുന്നു. മെൽബണിൽ ഇന്ന് നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാൻ-ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെത്തുടർന്ന് ടോസ് പോലും നടക്കാതെയാണ് മത്സരം റദ്ദാക്കിയത്. ഇരു ടീമിനും ഓരോ പോയിന്റെ ലഭിക്കും.
ന്യൂസിലൻഡ് ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് ജയിച്ചപ്പോൾ അഫ്ഗാൻ ഇംഗ്ലണ്ടിനോട് തോൽവി ഏറ്റുവാങ്ങിയിരുന്നു. ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക-സിംബാബ് വെ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു.
ഇന്ന് നടന്ന ഇംഗ്ലണ്ട്-അയർലൻഡ് മത്സരം മഴമൂലം പൂർത്തിയാക്കാനായില്ല. ഡെക്ക് വർത്ത്-ലൂയിസ് നിയമപ്രകാരം അയർലൻഡ് അഞ്ച് റണ്‍സിന് ഇംഗ്ലണ്ടിനെ തോൽപ്പിക്കുകയായിരുന്നു.