ഗോള്‍ മഴയില്‍ അത്ലറ്റികിനെ മുക്കി ബാഴ്സ
Monday, October 24, 2022 1:14 PM IST
മാഡ്രിഡ്: ലാ ലിഗയില്‍ ജയം തുടര്‍ന്ന് ബാഴ്സലോണ. ശക്തരായ അത്ലറ്റിക് ക്ലബ്ബിനെ എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്സ മറികടന്നത്.
ന്യൂക്യാന്പില് നടന്ന മത്സരത്തില്‍ ഉടനീളം വ്യക്തമായ മേധാവിത്വമാണ് ബാഴ്സ കാഴ്ചവച്ചത്. മത്സരത്തിന്റെ ആദ്യ 22 മിനിറ്റുനുള്ളില്‍ തന്നെ ബാഴ്സ മൂന്ന് തവണ ഗോള്‍ വല കുലുക്കി. 12-ാം മിനിറ്റില്‍ ഡെംബേലെ തുടങ്ങിവച്ച ഗോള്‍ വേട്ട സെര്‍ജി റോബെര്‍ട്ടോയും ലെവന്‍ഡോവ്സ്കിയും ഫെറാന്‍ ടോറസും ചേര്‍ന്ന് പൂര്‍ത്തീകരിച്ചു.
നിലവില്‍ ബാഴ്സ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. റയല്‍ മാഡ്രിഡാണ് ഒന്നാമത്.