ഗവർണറുടേത് ഏകപക്ഷീയ നടപടിയെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി
Sunday, October 23, 2022 7:30 PM IST
തിരുവനന്തപുരം: ഒൻപത് സർവകലാശാല വൈസ് ചാൻസിലർമാരോട് രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടി ഏകപക്ഷീയമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുകയാണ് ലക്ഷ്യം. ഗവർണറുടെ നീക്കം അതേരൂപത്തിൽ സർക്കാരും ഗൗരവത്തിൽ കാണുമെന്നുമെന്നും മന്ത്രി പറഞ്ഞു.
രാജ്യം ഫാസിസ്റ്റ് ശക്തികൾക്ക് കീഴടങ്ങുന്നതിന്റെ ഉദാഹരണമാണിത്. ഗവർണർക്കെതിരെ പറയാതെ ഇനി മുന്നോട് പോകാനാകില്ലെന്നും ബിന്ദു കൂട്ടിച്ചേർത്തു.
കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കാലിക്കട്ട് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് ഗവർണർ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.