രാജ്യസേവനം തുടരാന്‍ ആയുസും ആരോഗ്യവും ഉണ്ടാവട്ടെ; ഷായ്ക്ക് ആശംസ നേര്‍ന്ന് തരൂര്‍
Sunday, October 23, 2022 6:07 AM IST
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ജന്മദിനാശംസകള് നേര്‍ന്നു ശശി തരൂര്‍ എംപി. ട്വിറ്ററിലൂടെയാണ് തരൂരിന്റെ ആശംസ.
"അമിത് ഷാ ജിക്ക് ജന്മദിനാശംസകള് നേരുന്നു. രാജ്യത്തെ സേവിക്കാന്‍ അദ്ദേഹത്തിന് നല്ല ആയുസും ആരോഗ്യവും ഉണ്ടാവട്ടെ' തരൂര്‍ കുറിച്ചു. അമിത് ഷായുടെ 58ാം ജന്മദിനമായിരുന്നു ശനിയാഴ്ച.