എംജി സർവകലാശാല കൈക്കൂലി: സി.ജെ.എൽസിയെ പിരിച്ചുവിട്ടേക്കും
Saturday, October 22, 2022 7:38 PM IST
കോട്ടയം: എംജി സർവകലാശാല കൈക്കൂലിക്കേസിൽ പരീക്ഷ ഭവൻ അസിസ്റ്റന്റ് സി.ജെ. എൽസിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കും. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം എൽസിയെ പിരിച്ചുവിടുന്നത് അംഗീകരിച്ച് തീരുമാനമെടുക്കാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തി.
സംഭവത്തിൽ സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ട് സിൻഡിക്കേറ്റ് അംഗീകരിച്ചു. റിപ്പോർട്ടിൽ എൽസിയെ പിരിച്ചുവിടാൻ ശിപാർശ ചെയ്തിരുന്നു.